p

പാലക്കാട്: കൊടുവായൂർ കാക്കയൂർ ആണ്ടിത്തറയിൽ നാലുപേരെ ആക്രമിച്ച തെരുവുനായ വൃദ്ധയുടെ കവിൾ കടിച്ചെടുത്തു. ഇന്നലെ രാവിലെ വീടിനുസമീപത്തെ കടയിൽ ചായകുടിച്ച് മടങ്ങുന്നതിനിടെ 64കാരിയായ വയ്യാപുരിയ്ക്കാണ് കവിളിൽ ഉൾപ്പെടെ കടിയേറ്റത്. നായ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു.

തുന്നൽ ഇടാൻപോലും കഴിയാത്ത രീതിയിലായിരുന്നു മുറിവ്. വളരെയധികം ക്ലേശിച്ചാണ് തുന്നലിട്ടതെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു. വേലായുധൻ എന്ന കണ്ണൻ (63), ഭാര്യ കോമളം (56), ആറുമുഖൻ ( 47) എന്നിവരാണ് കടിയേറ്റ മറ്റുള്ളവർ. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണപുരം പുഴിക്കളയിൽ വച്ച് ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപിക വലമ്പിലിമംഗലം ചെകിടിയിൽ അനുവിനും തെരുവുനായയുടെ കടിയേറ്റിരുന്നു.