vimukti

കോങ്ങാട്: തൃപ്പലമുണ്ട കെ.കെ.പി സ്മാരക ഗ്രന്ഥശാലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിമുക്തി ക്ലബ് രൂപീകരിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗ്രന്ഥശാലാങ്കണത്തിൽ ദീപം തെളിച്ച് പ്രതിജ്ഞ ചൊല്ലി. ഗ്രന്ഥശാലാ പ്രസിഡന്റ് ടി. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ.എസ്. സുന്ദരേശൻ, കെ.എം. റോജ, സി. രജനി, പി. വിജയലക്ഷ്മി, സി.എം. ബീന, കെ.എസ്. നരസിംഗ്, വി.ആർ രുഗ്മിണി എന്നിവർ സംസാരിച്ചു.