
കോട്ടോപ്പാടം: കുണ്ടലക്കാട് സൗപർണിക ചാരിറ്റി കൂട്ടായ്മ സൗപർണിക ജംഗ്ഷനിൽ ആധാർ സേവന ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഫീന മുത്തലിൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദാലി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ കുഞ്ഞിമുഹമ്മദ് പടുവിൽ, കൂട്ടായ്മ ജനറൽ സെക്രട്ടറി മുസ്തഫ, സിദ്ദീഖ് പാറക്കോട്, സജി ജനത തുടങ്ങിയവർ സംസാരിച്ചു. ഷനൂപ് സി.പി, മുനീർ പറമ്പത്ത്, നിഷാദ് സി.പി, ഗോപി, നാസർ വേങ്ങ, ശിഹാബ് പെരുണ്ട, കൃഷ്ണൻകുട്ടി, ശ്രീകുമാർ, ഇബ്രാഹിം, ഭാസ്‌കരൻ ചള്ളപ്പുറത്ത് തുടങ്ങിയവർ സംബന്ധിച്ചു. നൂറിലധികം പേർക്ക് ആധാർ സേവനം ലഭ്യമാക്കാൻ കഴിഞ്ഞു.