 
മണ്ണാർക്കാട്: എം.ഡി.എം.എയുമായി യുവാവിനെ മണ്ണാർക്കാട് പള്ളിപ്പടിയിൽ നിന്നും പൊലീസ് പിടികൂടി. നായാടികുന്ന് ചെമ്മലശ്ശേരി മുഹമ്മദ് സജാദിനെയാണ് (30) മണ്ണാർക്കാട് എസ്.ഐ എം. സുനിലും സംഘവും പിടികൂടിയത്. അഞ്ച് പാക്കറ്റുകളിലായി സൂക്ഷിച്ച 560 മില്ലിഗ്രാം നിരോധിത മയക്കുമരുന്നാണ് കണ്ടെടുത്തത്. ഏകദേശം 10000 രൂപയോളം വിലവരും. എ.എസ്.ഐ സുരേഷ് ബാബു, സി.പി.ഒമാരായ കമറുദ്ധീൻ, ഷഫീഖ്, അമ്മുക്കുട്ടി, അഷ്റഫ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.