puraskaram

മണ്ണാർക്കാട്: സംസ്ഥാന കായിക ഭൂപടത്തിൽ മണ്ണാർക്കാടിനെ അടയാളപ്പെടുത്തിയ കെ.സി.കെ സയ്യിദ് അലിക്ക് ആദരം. സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ.സി.കെ സയ്യിദ് അലിക്ക് മൊമെന്റോ സമ്മാനിച്ചു. സ്‌കൂൾ കായിക മേഖലയിലെ സമഗ്ര സംഭാവനകൾക്കും ദേശീയതലത്തിലെ തിളക്കമാർന്ന വിജയങ്ങളും പരിഗണിച്ചാണ് സി.ഐ.ടി.യു കെ.സി.കെ സയ്യിദ് അലിയെ ആദരിച്ചത്. എം.ഇ.എസ് കല്ലടി കോളേജ് ചെയർമാനും കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരുമാണ് സയ്യിദ് അലി. ജില്ലാ അമേച്വർ സ്‌പോർട്സ് അസോസിയേഷന്റെ സീനിയർ വൈസ് പ്രസിഡന്റുമാണ്.

ഉപഹാര വിതരണ ചടങ്ങിൽ മുൻ മന്ത്രിമാരായ എ.കെ ബാലൻ, പാലോളി മുഹമ്മദ് കുട്ടി, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.കെ ശശി തുടങ്ങിയവർ സന്നിഹിതരായിരുന്നു.