
ശ്രീകൃഷ്ണപുരം: കുറഞ്ഞ പലിശക്ക് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമ്പുഴ കുലിക്കിലിയാട് കരിമ്പനക്കൽ വീട്ടിൽ മുഹമ്മദ് റിയാസ് നൽകിയ പരാതിയിൽ മലപ്പുറം എടപ്പറ്റ കല്ലിങ്ങൽ വീട്ടിൽ കുഞ്ഞിവീരാന്റെ മകൻ മുഹമ്മദ് സുബൈറിനെയാണ് (35) ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കുറഞ്ഞ പലിശക്ക് 12.5 ലക്ഷം രൂപ ലോൺ ശരിയാക്കി നൽകാം എന്ന് പറഞ്ഞ് മുഹമ്മദ് റിയാസിൽ നിന്നും പ്രതി പ്രോസസ്സിംഗ് ഫീസിനത്തിലേക്ക് 1.25 ലക്ഷം രൂപ കൈപ്പറ്റുകയും ലോൺ ശരിയാക്കാതെ കബളിപ്പിച്ചതായുമാണ് പരാതി.