
മണ്ണാർക്കാട്: കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുണ്ട്ലക്കാട് സൗപർണിക കൂട്ടായ്മ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർസെക്കൻഡറി സ്‌കൂൾ ഫുട്‌ബാൾ ടീമിന് ജേഴ്സി വിതരണം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ജയശ്രീക്ക് കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദാലി പറമ്പത്ത് ജേഴ്സി കൈമാറി. അദ്ധ്യാപകരായ രാധ നെടുങ്ങാടി, ദിവ്യ, കൂട്ടായ്മ മെമ്പർമാരായ സി. കൃഷ്ണൻകുട്ടി, പി. ഗോപി, ശിഹാബ് പെരുണ്ട, പി.എം. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.