പാലക്കാട്: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഉൾപ്പെടുന്ന ജെ.സി.ഐ മേഖല-21 ലെ ഏറ്റവും മികച്ച ചാപ്റ്ററിനുള്ള പുരസ്‌കാരം ജെ.സി.ഐ പാലക്കാടിന് ലഭിച്ചു. സമൂഹ സേവനം, വ്യക്തിവികസനം, സംരംഭകം എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് അംഗീകാരം. മികച്ച രണ്ടാമത്തെ പ്രസിഡന്റിനുള്ള പുരസ്‌കാരം ജെ.സി.ഐ പാലക്കാട് പ്രസിഡന്റ് സമീറ നാസറിന് ലഭിച്ചു. കോഴിക്കോട് നടന്ന മേഖലാ സമ്മേളനത്തിൽ മേഖലാ അദ്ധ്യക്ഷൻ രാകേഷ് മേനോൻ പുരസ്‌കാരം നൽകി.