sangamam

ചെർപ്പുളശ്ശേരി: അടക്കാപുത്തൂർ ഹൈസ്‌കൂളിലെ 1986-87 എസ്.എസ്.എൽ.സി ബാച്ച് 35 വർഷത്തിനുശേഷം വിദ്യാലയത്തിൽ ഒത്തുചേർന്ന് സൗഹൃദ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂരിന്റെ നേതൃത്വത്തിൽ സ്‌കൂൾ മുറ്റത്ത് ഇലഞ്ഞി തൈ നടീലും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇലഞ്ഞി തൈകൾ വിതരണം ചെയ്യുകയും ചെയ്തു. വിട്ടുപിരിഞ്ഞ ഗുരുനാഥന്മാരേയും സഹപാഠികളേയും അനുസ്മരിച്ചു. സംഗമവേദിയിൽ പത്തോളം അദ്ധ്യാപകരെ ആദരിച്ചു.