police
കൊടുവാളിക്കുണ്ട് റോഡിൽ അനധികൃതമായി നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ

മണ്ണാർക്കാട്: നഗരസഭ പരിസരത്തെ അനധികൃത പാർക്കിംഗിനെതിരെ കർശന നടപടിയുമായി പൊലീസ്. കൊടുവാളിക്കുണ്ട് റോഡിൽ അനധികൃതമായി നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും പിഴയീടാക്കുകയും ചെയ്തു. ഇവിടെയുള്ള വാഹന പാർക്കിംഗ് കൊടുവാളിക്കുണ്ട് നിവാസികൾക്ക് ഏറെ ബുദ്ധിമുട്ടായി മാറിയിരുന്നു.
തുടർന്ന് പ്രദേശവാസികൾ ഇന്നലെ റോഡ് ഉപരോധിക്കുകയും ചെയ്തു. നഗരസഭയിൽ പരാതിയും നൽകി.
ഇതിനെ തുടർന്നാണ് ഇന്ന് അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർ ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.