firoz-ismail

അന്വേഷണം ഏർവാടിയിലേക്കും

കോ​യ​മ്പ​ത്തൂ​ർ​:​ ​ഐ​സി​സു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്നും​ ​യു.​എ.​ഇ​യി​ലാ​യി​രി​ക്കെ​ ​ഇ​ക്കാ​ര​ണ​ത്താ​ൽ​ ​തി​രി​ച്ച​യ​ച്ചെ​ന്നും​ ​ഉ​ക്ക​ടം​ ​കാ​ർ​ ​ബോം​ബ് ​സ്‌​ഫോ​ട​ന​ക്കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​ഫി​റോ​സ് ​ഇ​സ്മ​യി​ൽ​ ​എ​ൻ.​ഐ.​എ​യ്ക്ക് ​മൊ​ഴി​ ​ന​ൽ​കി.
ഇ​ന്ത്യ​യി​ലെ​ത്തി​യ​ ​ശേ​ഷ​വും​ ​ഐ​സി​സ് ​ബ​ന്ധം​ ​തു​ട​ർ​ന്നു.​ ​ശ്രീ​ല​ങ്ക​യി​ൽ​ ​ക്രി​സ്ത്യ​ൻ​ ​പ​ള്ളി​യിൽ നടന്ന ​ ​വെ​ടി​വ​യ്പി​ലെ​ ​സൂ​ത്ര​ധാ​ര​ൻ​മാ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും​ ​വെ​ളി​പ്പെ​ടു​ത്തി.​ ​
അ​തി​നി​ടെ,​ ​രാ​മ​നാ​ഥ​പു​രം​ ​ജി​ല്ല​യി​ലെ​ ​ഏ​ർ​വാ​ടി​യി​ൽ​ ​'​ഇ​സ്ലാ​മി​യ​ ​പ്ര​ചാ​ര​ ​പേ​ര​ ​വൈ"​ ​എ​ന്ന​ ​സം​ഘ​ട​ന​യി​ലെ​ ​അ​ബ്ദു​ൽ​ ​ഖാ​ദ​ർ,​ ​മു​ഹ​മ്മ​ദ് ​ഹു​സൈ​ൻ​ ​എ​ന്നി​വ​രെ​ ​ഇ​ന്ന​ലെ​ ​ചോ​ദ്യം​ ​ചെ​യ്തു.​
സ്‌​ഫോ​ട​ന​ത്തി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​ ​ജ​മേ​ഷ്​ ​മു​ബീ​ന്റെ​ ​ഭാ​ര്യ​ ​ന​സ്രേ​ത്തി​നെ​ ​നേ​ര​ത്തേ​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.​നി​രോ​ധി​ത​ ​സം​ഘ​ട​ന​ ​'​അ​ൽ​ ​ഉ​മ്മ​"​യു​ടെ​ ​പ്ര​വ​ർ​ത്ത​ക​രും​ ​അ​ന്വേ​ഷ​ണ​ ​പ​രി​ധി​യി​ലു​ണ്ട്.

ലക്ഷ്യമിട്ടത് കൂട്ട ആൾനാശം

ജ​മേ​ഷ് ​മു​ബീ​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് 109​ ​തൊ​ണ്ടി​ ​വ​സ്തു​ക്ക​ൾ​ ​ക​ണ്ടെ​ടു​ത്ത​താ​യി​ ​എ​ൻ.​ഐ.​എ​ ​വ്യ​ക്ത​മാ​ക്കി.​ ​ പൊ​ട്ടാ​സ്യം​ ​നൈ​ട്രേ​റ്റ്,​ ​ചാ​ർ​ക്കോ​ൾ,​ ​​നൈ​ട്രോ​ ​ഗ്ലി​സ​റി​ൻ,​ ​റെ​ഡ് ​ഫോ​സ്ഫ​റ​സ്,​ ​അ​ലു​മി​നി​യം​ ​പൗ​ഡ​ർ​ ​തു​ട​ങ്ങി​യ​വ​ ​ഇ​തി​ൽ​പ്പെ​ടു​ന്നു. വ​ൻ​ ​സ്ഫോ​ട​ന​ത്തി​ലൂ​ടെ​ ​കൂ​ട്ട​ ​ആ​ൾ​നാ​ശ​മാ​ണ് ​ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.​ ​എ​ൻ.​ഐ.​എ​ ​അ​സ്വാ​ഭാ​വി​ക​ ​മ​ര​ണ​ത്തി​നും​ ​സ്‌​ഫോ​ട​ന​ത്തി​നു​മു​ള്ള​ ​വ​കു​പ്പു​ക​ൾ​ ​ചു​മ​ത്തി​യാ​ണ് ​എ​ഫ്‌.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത്.​ ​എ​ൻ.​ഐ.​എ​ ​ചെ​ന്നൈ​ ​യൂ​ണി​റ്റ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ​സ്.​ ​വി​ഘ്നേ​ഷി​നാ​ണ് ​അ​ന്വേ​ഷ​ണ​ച്ചു​ത​ല.