pig

മംഗലംഡാം: മംഗലംഡാം മുടപ്പല്ലൂർ റോഡിൽ ഒടുകൂരിൽ റോഡരികിലെ പാടത്ത് കാട്ടുപന്നിയെ അവശനിലയിൽ കണ്ടെത്തി. റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനമിടിച്ചതാകാമെന്നാണ് നിഗമനം. ഇന്നലെ രാവിലെ എട്ടു മണിയോടെ പാടത്തെത്തിയ കർഷകരാണ് പന്നി കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞെത്തിയ വാർഡ് മെബർ ഡിനോയ് കോമ്പാറ പഞ്ചായത്ത് പ്രസിഡന്റിനേയും മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിലും വിവരമറിയിച്ചു. നടക്കാൻ പറ്റാത്ത വിധം അവശനിലയിലായ കാട്ടുപന്നിയെ വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷിന്റെ നിർദ്ദേശപ്രകാരം കൊന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നിയമാനുസൃതം സംസ്‌കരിച്ചു.