asso

ഷൊർണൂർ: സാധാരണ രീതിയിലുള്ള ക്വാർട്ടേഴ്സുകളെ ഫ്ളാറ്റ് ഗണത്തിൽപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങൾ നികുതിഭാരം ചുമത്തരുതെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ഷൊർണൂരിൽ ചേർന്ന പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്വാർട്ടേഴ്സുകളെ ഫ്ളാറ്റ് പട്ടികയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് മുനിസിപ്പൽ സ്ഥാപനങ്ങൾ വലിയ നികുതിയാണ് ചുമത്തുന്നത്. ഈ പ്രവണത അവസാനിപ്പിക്കണമെന്ന് വി.പി. ചന്ദ്രൻ പറഞ്ഞു. സെക്രട്ടറി പി.കെ. ഹംസ, പള്ളിയേലിൽ അശോകൻ, ടി.പി. ഹുസൈൻ എന്നിവർ സംസാരിച്ചു.