yuvavu

ഒറ്റപ്പാലം: വരോട് അത്താണിയിൽ മരത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇന്നലെ രാവിലെയാണ് മരത്തിനു മുകളിൽ കയറി നാലുമണിക്കൂർ നേരം യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചത്. മലപ്പുറം പെരിന്തൽമണ്ണ വലമ്പൂർ സ്വദേശിയായ ഉനൈസാണ് മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
വിവരമറിഞ്ഞ് ഒറ്റപ്പാലം പൊലീസും ഷൊർണൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സ് അധികൃതരും യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. നാട്ടുകാരും യുവാവിനെ താഴെ ഇറക്കാൻ ശ്രമങ്ങൾ നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. അവസാനം യുവാവ് മരത്തിനു മുകളിൽ നിന്നും സ്വയം ഇറങ്ങി വരികയായിരുന്നു.
ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.