crime
വിനു

മണ്ണാർക്കാട്: ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കണ്ടെത്തി. പാലക്കാട് ഗോവിന്ദാപുരം ആട്ടയാം പതിയിൽ വിനുവിനെയാണ് മണ്ണാർക്കാട് എസ്.സി എസ്.ടി കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ഭാര്യ ദീപയെയാണ് ഇയാൾ വെട്ടിക്കൊലപ്പെടുത്തിയത്.

2014 ഫെബ്രുവരി 13നാണ് കേസിന് ആസ്പദമായ സംഭവം. വ്യത്യസ്ത സമുദായത്തിൽപെട്ട വിനുവും ദീപയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. എസ്.പി കാർത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.