clean

പത്തനംതിട്ട : ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിൽ നടത്തപ്പെടുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കാവശ്യമായതും വിശുദ്ധി സേനാംഗങ്ങൾക്ക് ആവശ്യമായതുമായ പുൽപ്പായ, കമ്പിച്ചൂൽ, മാന്തി, ഈറക്കുട്ട തുടങ്ങിയ 13 ഇനം സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യപത്രങ്ങൾ ക്ഷണിച്ചു. സാനിറ്റേഷൻ സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിനുളള താല്പര്യപത്രം എന്ന് രേഖപ്പെടുത്തി 14ന് പകൽ മൂന്നിനു മുമ്പായി അടൂർ റവന്യൂ ഡിവിഷണൽ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 0473 4 224 827.