പന്തളം: പോത്താലി നെല്ലിക്കൽ പാടത്ത് ഭൂമിയുള്ള കർഷകർക്കുള്ള പാട്ടം വിതരണം 3ന് ഉച്ചക്ക് 2.30 ന് പന്തളം കൃഷിഭവനിൽ നടക്കും . നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റീജ തുടങ്ങിയവർ പങ്കെടുക്കും. പോത്താലി നെല്ലിക്കൽ പാടശേഖരത്തിൽ കൃഷിഭൂമി യുള്ളവർ കരം അടച്ച രസീതുമായി ഹാജരാകണം.