പന്തളം : ഡി.വൈ.എഫ്.ഐ നവംബർ 3 ന് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം പന്തളം ബ്ലോക്ക് കമ്മിറ്റി നടത്തുന്ന കാൽനട പ്രചരണ ജാഥ ഇന്ന് സമാപിക്കും. വൈകിട്ട് 5 ന് കുളനട ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ട്രഷറർ എസ്.ആർ .അരുൺ ബാബു ഉദ്ഘാടനം ചെയ്യും. പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എച്ച് .ശ്രീഹരിയാണ് ജാഥ ക്യാപ്റ്റൻ