
പത്തനംതിട്ട : കലഞ്ഞൂർ പഞ്ചായത്തിലെ താൽകാലിക നിയമന അഴിമതിക്കെതിരെ ബി.ജെ.പി കലഞ്ഞൂർ ഏരിയാകമ്മറ്റി നടത്തിയ പ്രതിഷേധ പരിപാടി ജില്ലാപ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സോമൻ മാടപ്പാറ അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി പി.എസ്.അരുൺ, മഹിളാമോർച്ച സംസ്ഥാന കമ്മിറ്റിയംഗം രമാ സുരേഷ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സൂര്യാ രാജേഷ്, വാർഡ് അംഗം മനു, മണിവിജയൻ എന്നിവർ സംസാരിച്ചു.