ഇലന്തൂർ: മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിദർശൻ വാരാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു.എസ്‌.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം കലാ അജിത്, അശോക് കുമാർ, വി.ജി.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.