മല്ലപ്പള്ളി: ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി കീഴ് വായ്പ്പൂര് പൊലീസും മല്ലപ്പള്ളി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് മല്ലപ്പള്ളി ടൗണിൽ ലഹരി വിരുദ്ധ ഫ്ളാഷ് മോബ് നടത്തി
പൊലീസ് സബ് ഇൻസ്പെക്ടർ റ്റി.എസ്. ജയകൃഷ്ണൻ ലഹരി വിരുദ്ധ സന്ദേശം നൽകി . സീനിയർ സിവിൽ പൊലീസ് ഓഫീസർ അൻസിം പി.എച്ച് പ്രസംഗിച്ചു. സ്കൂൾ വിമുക്തി ക്ലബ് അംഗം ആദിത്യ, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ,അദ്ധ്യാപകരായ സൈജു മാത്യു , ഇന്ദു സുരേഷ്, ആര്യ അജിത്ത്, ശ്രീലക്ഷ്മി, ജൻസി ,സ്കൂൾ ലീഡർ അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.