sweekaranam
ഭാരത് ജോഡോ യാത്രയിൽ സഞ്ചരിച്ച് തിരികെ എത്തിയ പ്രവർത്തകർക്ക് കോന്നി കോൺഗ്രസ് ഭവനിൽ നൽകിയ സ്വീകരണം അടൂർ പ്രകാശ് എം.പി ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: ഭാരത് ജോഡോ യാത്രയിൽ കേരളത്തിലുടനീളം സഞ്ചരിച്ച് തിരികെ എത്തിയ കോന്നി നിയോജക മണ്ഡലത്തിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജോയൽമാത്യു മുക്കരണത്ത്, കെ.എസ്.യു ജില്ലാ സെക്രട്ടറി അലൻ ജിയോ മൈക്കിൾ, യൂത്ത് കോൺഗ്രസ് അരുവാപ്പുലം മണ്ഡലം പ്രസിഡന്റ് ടി.ജി നിഥിൻ എന്നിവർക്ക് കോന്നി കോൺഗ്രസ് ഭവനിൽ സ്വീകരണം നൽകി. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ മാത്യു കുളത്തിങ്കൽ, ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ചിറ്റൂർ ശങ്കർ, എം.വി.ഫിലിപ്പ് ,ആർ.ദേവകുമാർ, വി.ടി.അജോമോൻ, ദീനാമ്മ റോയി ,റോജി ഏബ്രഹാം, സുലേഖ.വി.നായർ, രതീഷ്.ആർ.നായർ ,പി.കെ.ഗോപി ,ജി.ശ്രീകുമാർ, ഐവാൻ വകയാർ, രാജീവ് മള്ളൂർ, പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു.