ചെങ്ങന്നൂർ: ശബരിമല തീർത്ഥാടന പാതയിലെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ തീർത്ഥാടകർക്കാവശ്യമായ മുന്നൊരുക്കങ്ങൾ എത്രയും വേഗം ആരംഭിക്കാൻ സർക്കാരും ദേവസ്വം ബോർഡും ഉടൻ നടപടി ആരംഭിക്കണമെന്ന് അഖിലഭാരത അയ്യപ്പ സേവാസംഘം ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.ഡി. വിജയകുമാർ പറഞ്ഞു. അഖില ഭാരത അയ്യപ്പ സേവാ സംഘം ചെങ്ങന്നൂർ യൂണിയൻ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന കമ്മിറ്റി അംഗം ബാബു കല്ലൂത്ര അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ മുൻ ചെയർമാൻ ഷിബുരാജൻ, ഗണേഷ് പുലിയൂർ, സോമൻ പ്ലാപ്പള്ളി, അഡ്വ. സന്തോഷ് കുമാർ മാന്നാർ , ഷാജി വേഴപ്പറമ്പിൽ , യശോധരൻ പണ്ടനാട് വി.കെ.രാമചന്ദ്ര കൈമൾ , പി.എൻ. അമ്പി, മുരുകൻ അങ്ങാടിക്കൽ , ഹരിദാസ് കിം കോട്ടേജ് , ബിജു കണ്ണാടിശേരിൽ, സജു സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.