ഒക്ടോബർ 2 മുതൽ 8 വരെയുള്ള ഒരാഴ്ചക്കാലം അന്ധത നിവാരണ വാരം, തൊട്ടുകൂടായ്മ വിരുദ്ധ വാരം, നാഷണൽ വൈൽഡ് ലൈഫ് വാരം എന്നിവ ആചരിക്കുന്നു.
ഗാന്ധിജയന്തി ദിനം
1869 ഒക്ടോബർ 2ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ച ഗാന്ധിജിയുടെ ജന്മദിനം ഗാന്ധിജയന്തി ദിനമായി ആചരിക്കുന്നു.
ലാൽബഹദൂർ ശാസ്ത്രി ജന്മദിനം
ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയുമായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനം ഒക്ടോബർ 2ന് ആണ്.
അന്താരാഷ്ട്ര അഹിംസാ ദിനം
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ജയന്തി ദിനമായ ഒക്ടോബർ 2 യു.എൻ.ഒ.അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.
Republic of Guinea - ഗിനി
പശ്ചിമ ആഫ്രിക്കയിലെ രാജ്യമാണ് ഗിനി. 1958 ഒക്ടോബർ 2ന് ഫ്രാൻസിന്റെ അധീനതയിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുന്നതുവരെ ഫ്രഞ്ച് ഗിനി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ലോക കാർഷിക മൃഗദിനം
World Day for Farmed Animals - World Farm Animals day
1983 മുതൽ Farm Animal Right Movement (FARM) ആരംഭിച്ചു. ഒക്ടോബർ 2ന് ലോക കാർഷിക മൃഗദിനമായി ആചരിക്കുന്നു. മനുഷ്യന് സഹായിയായിത്തീർന്നിരിക്കുന്ന എല്ലാ കാർഷിക മൃഗങ്ങളെയും ഇന്നേദിവസം ഓർക്കുന്നു.