പത്തനംതിട്ട: അടൂർ ഇ.വി കലാമണ്ഡലം വിദ്യാരംഭ മഹോത്സവം 5ന് നടക്കും. രാവിലെ 7ന് പൂജയെടുപ്പും അക്ഷര പൂജയും. 10ന് നടക്കുന്ന നവരാത്രി ഉത്സവം സമാപന സമ്മേളനത്തിൽ ഡയറക്ടർ മാന്നാനം ബി.വാസുദേവൻ അദ്ധ്യക്ഷത വഹിക്കും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഡോ.എം.എസ്.സുനിൽ,യുവകവി സനിൽകുമാർ,ശാന്തമ്മ സി.നായർ എന്നിവരെ ചടങ്ങിൽ ആദരിക്കും.പ്രൊഫ.ടി.കെ.ജി. നായർ, മുനിസിപ്പൽ ചെയർമാൻ ഡി.സജി,കെ.പി. ഉദയഭാനു എ.പി.ജയൻ , പഴകുളം ശിവദാസൻ,വി.എ. സുരജ് , റോണി പാണംതുണ്ടിൽ, ജി.ഹരിദാസ്, ബിനു വാര്യത്ത്, കോടിയാട്ട് രാമചന്ദ്രൻ,പി. രവീന്ദ്രൻ, കെ.ജി .വസുദേവൻ എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ഡയറക്ടർ സൂര്യൻ,രാജി മനോജ്, അർച്ചന രമേശ്, ദേവി പ്രദീപ് എന്നിവർ പങ്കെടുത്തു.