 
പത്തനംതിട്ട: യുവാക്കൾ മയക്കുമരുന്നിന് അടിമകളാകുന്നത് തടയുന്നതിനും ശ്രീനാരായണ ദർശനത്തിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനും എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹ പൂർവ കൗൺസലിംഗ് കോഴ്സിലൂടെ കഴിയുന്നതായി യുണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. യൂണിയനിൽ നടക്കുന്ന വിവാഹ പൂർവ കൗൺസലിംഗ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.സലിംകുമാർ, എസ്.സജിനാഥ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, വെള്ളപ്പാറ ശാഖ പ്രസിഡന്റ് പി.എസ്.കമലാസനൻ എന്നിവർ പ്രസംഗിച്ചു. കുടുംബ ഭദ്രത എന്ന വിഷയത്തിൽ ശൈലജ രവീന്ദ്രനും സെക്സ്, ഗർഭധാരണം, ശിശുപരിപാലനം എന്ന വിഷയത്തിൽ ഡോ. ശരത് ചന്ദ്രനും ക്‌ളാസുകൾ നയിച്ചു. ശ്രീനാരായണ ധർമ്മം എന്ന വിഷയത്തിൽ ശൈലജ രവീന്ദ്രനും യാഥാർത്ഥ്യങ്ങൾ കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ രാജേഷ് പൊൻമലയും ഇന്ന് ക്‌ളാസുകൾ നയിക്കും.