പന്തളം: കേരള സർവോദയ മണ്ഡലം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ 153-ാമത് ഗാന്ധിജയന്തി വാരാചരണം പത്തനംതിട്ടയിലും പന്തളത്തും നടക്കും. ഇന്ന് രാവിലെ 8.30 ന് പത്തനംതിട്ട ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം, 9 ന് സമൂഹപ്രാർത്ഥന. 4ന് ഉച്ചയ്ക്ക് 2.30 ന് പന്തളം മൈക്രോ കോളേജ് അനക്‌സിൽ ഗാന്ധിമാർഗ പ്രവർത്തകരുടെയും മിത്രങ്ങളുടെയും സംഗമം എറണാകുളം ജില്ലാ പ്രസിഡന്റ് സുരേഷ് ഉദ്ഘാടനം ചെയ്യും, വൈകിട്ട് 4.30ന് എം.എം. ജംഗ്ഷനിൽ ഗാന്ധിയൻ പ്രഭാഷണം ഉദ്ഘാടനം ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം കെ.ജി.ജഗദീശൻ നിർവഹിക്കും, ജില്ലാ പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ പിള്ള അദ്ധ്യക്ഷത വഹിക്കും.