പന്തളം: പനങ്ങാട് ജനതാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കെ.എൻ.ഭാസ്‌കരപിള്ള അനുസ്മരണവും പി.സി.ജോൺ എൻഡോവ്‌മെന്റ് വിതരണവും കാൻസർ രോഗനിർണയ ക്യാമ്പ്, ഭാഗ്യ വഴികളിലൂടെ പ്രദർശനം, പ്രതിഭകളെ ആദരിക്കൻ, നാട്ടുപാട്ടു സന്ധ്യ എന്നിവയും ചൊവ്വാഴ്ച നട​ക്കും. രാവിലെ 9 മുതൽ കാൻസർ നിർണയ ക്യാമ്പ് ,വൈകിട്ട് 5.30ന് അനുസ്മരണ സമ്മേള​നവും എൻഡോവ്‌മെന്റ് വിതരണവും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പ്രൊഫ. ടി .കെ. ജി. നായർ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് പി.ജി.ഭരതരാജൻ പിള്ള അദ്ധ്യക്ഷത വഹിക്കും. അനുസ്മരണ പ്രഭാഷണവും സ്മരണിക പ്രകാശനവും കവി കെ.രാജഗോപാലും, പ്രതിഭകളെ ആദരിക്കൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ആർ. അ ജയകുമാറും അഡ്വ. സുരേഷ്‌സോമയും നി‌‌ർവഹിക്കും, കെ.ജെ.രാജൻ, ഗോപു ഗോപാലൻ ,അനിൽ വള്ളിക്കോട്, വി.കെ.സുരേന്ദ്രൻ, സുരേഷ് പനങ്ങാട്, കെ.ആർ മധുസൂദനൻ നായർ എന്നിവർ പ്രസംഗിക്കും. 7 മുതൽ അഡ്വ.സുരേഷ് സോമയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട്.