
അടൂർ : സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലോക വയോജന ദിനാഘോഷം പ്രൊഫ.തുമ്പമൺ രവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.എം.നജീബ് അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ടി.ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.കോശി, നോവലിസ്റ്റും കവിയുമായ തെങ്ങമം ഗോപകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.പി.എഫ് ജില്ലാസെക്രട്ടറി അഡ്വ. യോഹന്നാൻ കൊന്നയിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. ജി.കുട്ടപ്പൻ, ജി.രാധാകൃഷ്ണൻ, എൻ.കെ.വാമനൻ, മന്മഥൻ നായർ എന്നിവരെ ആദരിച്ചു. എസ്.സുരേഷ് ബാബു, വി.രാജ്മോഹൻ നായർ, ജയസിംഗ്, ലക്ഷ്മി മംഗലത്ത്, സി.കെ.സദാനന്ദൻ, ശശികുമാർ എന്നിവർ പ്രസംഗിച്ചു.