 
തിരുവല്ല: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണം ട്രേഡ് ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് സൗജന്യ സമ്മാനകൂപ്പൺ ബമ്പർ നറുക്കെടുപ്പ് നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എ.ജെ.ഷാജഹാൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു.പുളിമൂട്ടിൽ സിൽക്സും മഹാലക്ഷ്മി സിൽക്സും ബമ്പർ സമ്മാനങ്ങളായി നൽകുന്ന ഹ്യൂണ്ടായി ഐ10 നിയോസ് കാറുകൾ 60378, 91604 എന്നീ കൂപ്പണുകൾക്ക് ലഭിച്ചു. രണ്ടാം സമ്മാനം സ്‌കൂട്ടർ: 75615, 3- ലാപ്‌ടോപ്പ്: 216095, 4- വുഡൻ സ്വിംഗ്: 149595, 5- എ.സി.: 128742, 6- ഫ്രിഡ്ജ് : 106866, 7- സോഫാസെറ്റ്: 122276, 8- സ്‌പോർട്സ് സൈക്കിൾ: 182734, 9- വാഷിംഗ് മെഷീൻ: 34459, 10- എൽ.ഇ.ഡി. ടെലിവിഷൻ:119077, 11- സ്റ്റീൽഅലമാര: 32729, 12-: മൊബൈൽഫോൺ: 10376, 13- മാട്രെസ്: 147217, 14- സൈക്കിൾ: 37135, 15- ഫുഡ് പ്രോസ,ർ: 167901, 16- മിക്സർ ഗ്രൈന്റർ: 181901, 17- കാർ സ്റ്റീരിയോ: 159271, 18- ഇൻഡക്ഷൻകുക്കർ: 36144, 19- ഗ്യാസ് സ്റ്റൗ: 7479 . സമ്മാനങ്ങൾ ഈമാസം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.അസോസിയേഷൻ പ്രസിഡന്റ് എം.സലിമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ ആർ.ഡി.ഒ. കെ.ചന്ദ്രശേഖരൻ നായർ, ഡിവൈ.എസ്.പി. ടി.രാജപ്പൻ റാവുത്തർ, നഗരസഭ ഉപാദ്ധ്യക്ഷൻ ജോസ് പഴയിടം, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാസെക്രട്ടറി കെ.ഇ.മാത്യു, ജില്ലാട്രഷറർ ശ്രീകുമാർ കൂടൽ,സിനിമാതാരം അരുണിമ, ഫാ.തോമസ് പരിയാരത്ത് ഫാ.സിജോ പന്തപ്പള്ളിൽ,പുളിമൂട്ടിൽ സിൽക്സ് ഉടമ റോജർ ജോൺ, മഹാലക്ഷ്മി സിൽക്സ് ഉടമ ടി.കെ.വിനോദ്കുമാർ, എൻ.സി.എസ്.ഗ്രൂപ്പ് ചെയർമാൻ എൻ.എം.രാജു, പ്രസ്‌ക്ലബ് പ്രസിഡന്റ് അജിത് കാമ്പിശേരി, അഡ്വ.വർഗീസ് മാമ്മൻ, കൗൺസിലർമാരായ സജി എം.മാത്യു, ശ്രീനിവാസ് പുറയാറ്റ്, ജയാ മാത്യൂസ്,എം.കെ. വർക്കി,മാത്യൂസ് കെ.ജേക്കബ്,ഷിബു പുതുക്കേരിൽ,രഞ്ചിത്ത് ഏബ്രഹാം,പി.എസ്.നിസാമുദ്ദീൻ, ബിനു ഏബ്രഹാം കോശി,അബിൻ ബക്കർ, ജി.ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.