അടൂർ : പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു.കുഞ്ഞന്നാമ്മ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വയോജന വേദി കൺവീനർ എംബ്രയിൽ ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജീവിത ശൈലി രോഗങ്ങളും വയോധിരും എന്ന വിഷയത്തിൽ ഡോ.പി.ഡി രാജൻ ക്ലാസെടുത്തു. സജി പൊടിയൻ, വിദ്യ വി.എസ്,എസ്.താജുദ്ദിൻ, നിഷാദ് പി.ആർ,എസ് അൻവർഷാ, മീര. ടി.എന്നിവർ പ്രസംഗിച്ചു മുതിർന്ന വയോധികരായ കറുത്ത കുഞ്ഞ്, രാജമ്മ, ഖദീജ ബീവി എന്നിവരെ ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാ സാഹിബ് ആദരിച്ചു.