പരീക്ഷയ്ക്ക് അപേക്ഷിക്കാം


ഒക്ടോബർ 19 ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ഐ.എം.സി.എ (2019 അഡ്മിഷൻ ​ റഗുലർ, 2018, 2017 അഡ്മിഷനുകൾ ​ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014 മുതൽ 2016 വരെ അഡ്മിഷൻ ​ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 12 വരെയും പിഴയോടു കൂടി ഒക്ടോബർ 13 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 14 നും അപേക്ഷ നൽകാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​പത്തനംതിട്ട സ്​കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസസിലെ (സി.പി.എ.എസ്) രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിഷെറി ബയോളജി ആന്റ് അക്വാകൾച്ചർ (2017 അഡ്മിഷൻ ​ റഗുലർ , 2016, 2015 അഡ്മിഷനുകൾ ​ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 17 വരെയും പിഴയോടു കൂടി ഒക്ടോബർ 18 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 19 നും അപേക്ഷ നൽകാം.
​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ഒക്ടോബർ 26 ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2020 അഡ്മിഷൻ ​ റഗുലർ, 2016 മുതൽ 2019 വരെ അഡ്മിഷൻ ​ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 12 വരെയും പിഴയോടു കൂടി ഒക്ടോബർ 13 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 14 നും അപേക്ഷ നൽകാം.
​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​നവംബർ ഒൻപതിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2019 അഡ്മിഷൻ ​ റഗുലർ, 2016 മുതൽ 2018 വരെ അഡ്മിഷൻ ​ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 26 വരെയും പിഴയോടു കൂടി ഒക്ടോബർ 27 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 28 നും അപേക്ഷ നൽകാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം


ഈ വർഷം ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (2020 അഡ്മിഷൻ ​ റഗുലർ, 2019 അഡ്മിഷൻ ​ സപ്ലിമെന്ററി), എം.എ. ബിസിനസ് ഇക്കണോമിക്‌സ് (2020 അഡ്മിഷൻ), എം.എ. ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് (2020 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 17 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
2019 ന് മുൻപുള്ള അഡ്മിഷൻ ​ സപ്ലിമെന്റി പരീക്ഷാ ഫലം പിന്നീട് പ്രസിദ്ധീകരിക്കും.
​​​​​​​​​​​​​​​​​​​​​​​​​​​​​​​​രണ്ടാം സെമസ്റ്റർ എം.എസ്.സി. സുവോളജി (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) ജനുവരി 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 390 രൂപ, 170 രൂപ നിരക്കിൽ ഫീസ് അടച്ച് ഒക്ടോബർ 17 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
​​​​​​​​​​​​​​​​​​​​​​​​​​​​​​​​ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഹിന്ദി പി.ജി.സി.എസ്.എസ്. ​ (2020 അഡ്മിഷൻ ​ റഗുലർ, 2012 മുതൽ 2019 വരെ അഡ്മിഷൻ ​ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 15 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.