അടൂർ: ഗവൺമെന്റ് ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിക്കാൻ ഇടയായ സാഹചര്യത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബിജു വർഗീസ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.ഇപ്പോൾ അന്വേഷണം പ്രഹസനമാണെന്നും ഇതേ കുറ്റത്തിന് ഈ ആശുപത്രിയിൽ നിന്ന് സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥയാണ് പരാതിക്കാരുടെ മൊഴി സ്വീകരിച്ചതെന്നും പരാതിയിൽ പറഞ്ഞു.പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.