അടൂർ : എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയനും യൂണിയൻ വനിതാസംഘവും സംയുക്തമായി യൂണിയൻ പ്രാർത്ഥനാ ഹാളിൽ വിദ്യാരംഭ ദിനത്തിൽ യൂണിയനിലെ ശാഖകളിൽപ്പെട്ട കുട്ടികൾക്കായി ക്ളാസിക്കൽ നൃത്തത്തിൽ വിദ്യാരംഭം കുറിക്കുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം, കഥകളി, ഒാട്ടൻതുള്ളൽ, ഒഡീസി, മണിപ്പൂരി, സെമിക്ളാസിക്കൽ, തിരുവാതിര എന്നീ നൃത്ത ഇനങ്ങളിലും ചെണ്ട, മദ്ദളം, വയിലിൻ, വീണ എന്നിവയിലുമാണ് പരിശീലനം നൽകുന്നത്. കലാർപ്പണ ശാസ്ത്രീയ നൃത്തവിദ്യാലയം ഡയറക്ടർ ആർ. എൽ. വി നമിത പ്രസന്നന്റെ നേതൃത്വത്തിലാണ് പരിശീലനം.
അഡ്മിഷൻ ലഭിക്കുന്നതിന് ശാഖാ യോഗം ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ അറിയിച്ചു.