school
കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി യുണിറ്റ് സ്കൂൾ ഊർജ ക്ലബുമായി ചേർന്ന് നടത്തിയ എൽ ഇ ഡി ബൾബ് നിർമ്മാണ ശില്പശാല

കോന്നി: ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് സ്കൂൾ ഊർജ ക്ലബുമായി ചേർന്ന് എൽ.ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. എസ്.ഇ.പി സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ പി.സാബിർ ക്‌ളാസ്‌ നയിച്ചു.പി.ടി.എ പ്രസിഡന്റ് എൻ.അനിൽകുമാർ, ഹെഡ് മിസ്ട്രസ് പി വി ശ്രീജ,പ്രിൻസിപ്പൽ ജി.സന്തോഷ്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ എസ്.സുഭാഷ്, എസ്.ബിന്ദു, അദ്ധ്യാപകരായ കെ.എസ് സൗമ്യ, വിനീജ, അഞ്ജന എന്നിവർ സംസാരിച്ചു.