റാന്നി:വടശേരിക്കര കോടമലയിൽ വീണ്ടും കടുവാ സാന്നിദ്ധ്യം. കോടമലയിലെ റബർ തോട്ടത്തിൽ നേരത്തെ കടുവയിറങ്ങി ഫാമിലെ പോത്തിനെ പിടികൂടിയതോടെ പ്രദേശത്തെ ജനങ്ങളും തോട്ടം തൊഴിലാളികളും ഭീതിയിലാണ്. കടുവയുടെ ഗർജ്ജനം പലപ്പോഴും മേഖലയിൽ കേൾക്കുന്നതിനാൽ പരിസരം വിട്ടു പോയിട്ടില്ലെന്ന നിഗമനത്തിലാണ്. പടക്കം ഉൾപ്പടെയുള്ള സാധനങ്ങൾ കയ്യിൽ കരുതിയും മറ്റും ഭയപ്പാടോടെയാണ് പലരും ഇവിടെ ജോലി ചെയ്യുന്നത്. മുമ്പ് കാട്ടാനയും കാട്ടുപോത്തും ഉൾപ്പടെയുള്ള വന്യമൃഗങ്ങളെ ഭയന്ന് ജോലി ചെയ്തിരുന്നവരാണ് ഇവർ.