അടൂർ:അടൂർ പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി.ഹോളി ഏഞ്ചൽസ് സ്കൂളിൽ നടത്തിയ മത്സരം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഏഴംകുളം അജു അദ്ധ്യക്ഷനായിരുന്നു. ബോർഡ് അംഗങ്ങളായ എം.ആർ ജയപ്രസാദ്,വഴുവേലിൽ രാധാകൃഷ്ണൻ,ഡി.എൻ തൃദീപ്,ഷിബു ചിറക്കാരോട്ട്,സുജിത് കുമാർ,ഗീതാ ചന്ദ്രൻ,ലീലാമ്മ സജിമോൻ, സുധാകുറുപ്പ്, ബാങ്ക് സെക്രട്ടറി ടി.ഹരിലാൽ, ജയചന്ദ്രൻ ചിത്രാലയ എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ വിവിധ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികളായ 285 പേർ പങ്കെടുത്തു. ജൂനിയർ സീനിയർ എന്നി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ഒന്നുമുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങളിലെ വിജയികൾക്ക് കാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്യുന്നതാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.