
പത്തനംതിട്ട : വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന വ്യാപകമായതോടെയാണ് യോദ്ധാവുമായി പൊലീസ് രംഗത്തെത്തുന്നത്. ജില്ലയിലെ സ്കൂളുകളിൽ 113, കോളേജുകളിൽ 35 എന്നിങ്ങനെയാണ് ക്ലബുകൾ രൂപീകരിച്ചിരിക്കുന്നത്. 148 പേരാണ് ഇതിൽ പ്രവർത്തിക്കുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് അദ്ധ്യാപകരാണ്. കൂടാതെ 18 ആന്റീനാർക്കോട്ടിക് ക്ലബുകളും രൂപീകരിച്ചിട്ടുണ്ട്.
"സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളെ ചേർത്ത് നടത്തുന്ന ലഹരിവിമുക്ത കേരളം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിൽ യോദ്ധാവ് പദ്ധതിയെപ്പറ്റി വിശദീകരിക്കും. ലഹരിമരുന്നുകൾക്കെതിരായ ബോധവൽക്കരണം ലക്ഷ്യമാക്കി സെപ്തംബർ 13 മുതൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിവരുന്ന യോദ്ധാവ് പരിപാടിയെപ്പറ്റി വിശദീകരിക്കും. "
സ്വപ്‌നിൽ മധുകർ മഹാജൻ
ജില്ലാ പൊലീസ് മേധാവി
യോദ്ധാവ് വാട്സ് ആപ് നമ്പർ : 9995966666