പത്തനംതിട്ട: ഓമല്ലൂർ സരസ്വതി കലാക്ഷേത്രത്തിലെ വിജയദശമി സംഗീതോത്സവം 3, 4, 5 തീയതികളിൽ ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 3 ന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും . കളക്ടർ ഡോ. ദിവ്യ എസ് .അയ്യർ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. പി. ആർ. കുട്ടപ്പൻ നായർ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6.30 ന് പൂജവയ്പ്പ്,7.30 ന് സംഗീതസദസ്. 4 ന് രാവിലെ 8. 30 ന് സംഗീതസദസ്, ഉച്ചയ്ക്ക് 12ന് വയലിൻ കച്ചേരി,4 .30ന് സംഗീതാരാധന തുടർന്ന് സംഗീതസദസ്, 7.30 ന് വയലിൻകച്ചേരി. 5 ന് രാവിലെ 7. 30ന് പൂജയെടുപ്പും വിവിധ കലകളിലുള്ള വിദ്യാരംഭവും എഴുത്തിനിരുത്തും നടക്കും. ഉച്ചയ്ക്ക് 12. 30 ന് സംഗീതസദസ്, വൈകിട്ട് 5 ന് സംഗീതസദസ് , രാത്രി 8 ന് സംഗീതാർച്ചന .
വാർത്താ സമ്മേളനത്തിൽ കലാക്ഷേത്രം പ്രസിഡന്റ് പി. ആർ. കുട്ടപ്പൻ നായർ, ഡയറക്ടർ പട്ടാഴി എൻ ത്യാഗരാജൻ, സുരേഷ് ഓലിതുണ്ടിൽ, സജയൻ ഓമല്ലൂർ, സി. കെ. അർജുനൻ എന്നിവർ പങ്കെടുത്തു .