1

മല്ലപ്പള്ളി : കർഷകരുടെ കരുത്ത് വിളിച്ചോതി കർഷകസംഘം ജില്ലാ സമ്മേളനത്തിന് മല്ലപ്പള്ളിയിൽ കൊടിയേറി. പ്രതിനിധി സമ്മേളന നഗറിൽ

കർഷകസംഘം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് പതാക ഉയർത്തി. സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എം.മണി ഉദ്ഘാടനം ചെയ്തു. ബാബു കോയിക്കലേത്ത് അദ്ധ്യക്ഷനായിരുന്നു. പ്രൊഫ.എം.കെ.മധുസൂദനൻ നായർ രക്തസാക്ഷി പ്രമേയവും ജിജി മാത്യു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ബിനു വർഗീസ് സ്വാഗതം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി മികച്ച ക്ഷീരകർഷക രഞ്ചു ജോർജ്, വീടിന്റെ മുട്ടുപാവിൽ കൃഷിക്ക് അവാർഡ് ലഭിച്ച പ്രിയ വി.നായർ, നെൽ പച്ചക്കറി കർഷകൻ പി.കെ.വാസുപിള്ള, ജൈവ കർഷകൻ വാസുപിള്ള എന്നിവരെ ആദരിച്ചു. ജില്ലാസെക്രട്ടറി ആർ.തുളസീധരൻപിള്ള പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.പ്രകാശൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ബാബു കോയിക്കലേത്ത്, കെ.ജി.വാസുദേവൻ നായർ, സതികുമാർ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ഗ്രൂപ്പ് ചർച്ച പൂർത്തീകരിച്ച് പൊതുചർച്ച ആരംഭിച്ചു. 251 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ 3 മണിക്കൂർ ദൈർഘ്യമുള്ള പൊതുചർച്ച ഇന്നും തുടരും. മറുപടി, പ്രമേയങ്ങൾ, അഭിവാദ്യങ്ങൾ, പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവ പൂർത്തിയാക്കി സമ്മേളനം ഇന്ന് സമാപിക്കും. ജനു മാത്യു (കൺവീനർ), കെ.എസ്. സുരേശൻ, സി.ആർ.ദിൻരാജ്, വർഗീസ് സ്കറിയ, ബിന്ദു ചാത്തനാട്ട് എന്നിവരടങ്ങിയ മിനിറ്റ്സ് കമ്മിറ്റിയും ജി.വിജയൻ, ആർ.ബി.രാജീവ് കുമാർ, എം.ജി.മോൻ, ആർ.രഞ്ചു, എച്ച്.അൻസാരി, ടി.പ്രദീപ് കുമാർ,

ശോശാമ്മ ജോസഫ് എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും പ്രവർത്തിക്കുന്നു.