 
പന്തളം : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഏഴംകുളം പുതുവന പനയ്ക്കമുരപ്പ് വേങ്ങ വിള പുത്തൻവീട്ടിൽ ജി. കെ. രവി (43)യെയാണ് പന്തളം പൊലീസ് അറസ്റ്റുചെയ്തത്. ബന്ധുവായ വിദ്യാർത്ഥിനിയെ കഴിഞ്ഞ ഒരു വർഷമായി ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു. സ്‌കൂൾ അധികൃതർ കൗൺസലിംഗ് നടത്തിയപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത് . പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു