
പത്തനംതിട്ട : കുട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽ കർശനമായി ഇടപെടാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഡീടോക്‌സ് സംവിധാനത്തിന് മന്ത്രി വീണാജോർജ് പത്തനംതിട്ട ജില്ലയിൽ തുടക്കം കുറിച്ചു. ജില്ലാകളക്ടർ ഡോ. ദിവ്യ എസ്.അയ്യരുടെ അദ്ധ്യക്ഷതയിൽ ചേംബറിൽ നടന്ന ചടങ്ങിൽ സി.ഡബ്ല്യു.സി ചെയർമാൻ അഡ്വ.എൻ.രാജീവ്, സി.ഡബ്ല്യൂ.സി മെമ്പർമാരായ ഷാൻ രമേശ് ഗോപൻ, അഡ്വ.എൽ.സുനിൽകുമാർ, അഡ്വ. പ്രസീതാനായർ, അഡ്വ.എസ്.കാർത്തിക, ജില്ലാ വനിതാശിശുവികസന ഓഫീസർ പി.എസ്.തസ്‌നിം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്.ശ്രീകുമാർ, ഡി.സി.പി.ഒ.നീതാദാസ് എന്നിവർ പങ്കെടുത്തു.