മലയാലപ്പുഴ : മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ദേവീഭാഗവത യജ്ഞത്തോടനുബന്ധിച്ച് ഇന്ന് നവാക്ഷരീ ഹോമം നടക്കും ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 5.30ന് ക്ഷേത്രസന്നിധിയിൽ പൂജവയ്പ്പ് എന്നിവ നടക്കും. യജ്ഞത്തിന്റെ സമാപനദിവസമായ 4ന് ഉച്ചയ്ക്ക് 12ന് യജ്ഞസമർപ്പണം. തുടർന്ന് സമൂഹസദ്യ. വൈകിട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ എന്നിവർ പങ്കെടുക്കും. രാത്രി 8 മുതൽ ചലച്ചിത്ര പിന്നണിഗായകൻ റഹ്മാൻ നയിക്കുന്ന ഗാനമേള . 5ന് രാവിലെ 7ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം, നൃത്തപരിപാടി.