പന്തളം : മങ്ങാരം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് ഗാന്ധിജയന്തി ദിനാഘോഷവും ലഹരി വിരുദ്ധ ക്ലാസും നടക്കും . രാവിലെ 10 ന് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പ്രദർശനത്തിനു ശേഷം പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് കെ.എച്ച് .ഷിജു അദ്ധ്യക്ഷത വഹിക്കും .പന്തളം പൊലീസ് സബ് ഇൻസ്‌പെക്ടർ പി.കെ.രാജൻ ക്ളാസെടുക്കും.


പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയിൽ ഇന്ന് ഗാന്ധിജയന്തി ദിനാഘോഷവും സെമിനാറും നടക്കും .ഗാന്ധിജിയുടെ വ്യക്തി ജീവിതവും പൊതു ജീവിതവും എന്ന വിഷയത്തിൽ രാവിലെ 8 ന് നടക്കുന്ന സെമിനാർ പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ലസിത നായർ ഉദ്ഘാടനം ചെയ്യും .ബീന കെ.തോമസ് വിഷയം അവതരിപ്പിക്കും.വായനശാല പ്രസിഡന്റ് ഡോ: ടി.വി.മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിക്കും .