തിരുവല്ല: ജില്ലാ വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ലിംഗപദവി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരുമല ദേവസ്വംബോർഡ് കോളേജിൽ നടന്ന പരിപാടി പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫിസർ തസ്‌നീം പി.എസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ഏബ്രഹാം, ലിജി ആർ.പണിക്കർ, പഞ്ചായത്തംഗം വിമല ബെന്നി, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ.പ്രീയാമോൾ, കോളേജ് സുവോളജി വിഭാഗം മേധാവി ഡോ.എസ്. ശ്രീകല, ഐ.സി.ഡി.എസ് സൂപ്പർവൈസർ എൽ.കെ. പുഷ്പകുമാരി എന്നിവർ പ്രസംഗിച്ചു. കനൽ ഡയറക്ടർ ആൻസൻ പി.സി. അലക്‌സാണ്ടർ ക്ലാസെടുത്തു.