പന്തളം: നവംബർ 11ന് പത്തനംതിട്ട ജില്ലയിൽ എത്തിച്ചേരുന്ന രാമരാജ്യരഥ യാത്രയുടെ സ്വീകരണത്തിനുള്ള സ്വാഗതസംഘ രൂപീകരണയോഗം പന്തളം, കുരമ്പാല ശ്രീ ഗണേശ ഹനുമദ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം പന്തളം ഖണ്ട് സംഘചാലക് ഡോ: ഹരിലാൽ, മാർഗദർശൻ മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ നാരായണ വർമ്മ, എസ്.പ്രമോദ് കുമാർ ( രഥയാത്ര കൺവീനർ), വിനു ഹരിനാരായണൻ (രഥയാത്ര ദേശീയ സമിതി അംഗം ), പന്തളം മുൻസിപ്പൽ കൗൺസിലർ സീന, സേതു ഗോവിന്ദൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ മധു, രാഷ്ട്രീയ സ്വയംസേവക സംഘം പന്തളം ഖണ്ഡ് സഹകാര്യവാഹ് സി.ജി ബിനു തുടങ്ങിയവർ സംസാരിച്ചു. 2022 നവംബർ11ന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്ന രാമരാജ്യ രഥയാത്രയ്ക്ക് സംസ്ഥാന പാതയിൽ, ജില്ലാ അതിർത്തിയായ കാരക്കാട് നിന്നും ഏനാത്ത് വരെ പ്രൗഢ ഗംഭീരമായ സ്വീകരണം നൽകുന്നതിനുള്ള സമിതി രൂപീകരണവും നടന്നു.
രാമരാജ്യ രഥയാത്രയുടെ സ്വീകരണത്തോടനുബന്ധിച്ച്, നവംബർ11ന് വൈകിട്ട് 4ന് കുളനട ഭഗവതി ക്ഷേത്ര മൈതാനത്ത് ഹിന്ദു മഹാ സമ്മേളനവും നടത്താൻ യോഗത്തിൽ തീരുമാനിച്ചു.