bjp
നന്ദാവനം-എഞ്ചിനിയറിംഗ് കോളേജ് റോഡിന്റെ പുനരുദ്ധാരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജനപ്രതിനിധികൾ നഗരസഭയിൽ നടത്തിയ കുത്തിയിരുപ്പ് സമരം

ചെങ്ങന്നൂർ: നന്ദാവനം-എൻജിനിയറിംഗ് കോളേജ് റോഡിന്റെ പുനരുദ്ധാരണം മുടങ്ങിയത് എം.എൽ.എയും, നഗരസഭയും തമ്മിലുള്ള ശീതസമരം മൂലമാണെന്നാരോപിച്ച് ബി.ജെ.പി ജനപ്രതിനിധികൾ കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് കുത്തിയിരുപ്പ് സമരം നടത്തി. ബി.ജെ.പി മുൻസിപ്പൽ പ്രസിഡന്റും കൗൺസിലറുമായ രോഹിത്ത്.പി.കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശ്രീദേവി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ മാരായ സിനി ബിജു, സുധാമണി, ആതിര ഗോപൻ, ഇന്ദുരാജൻ, വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.