തിരുവല്ല: എസ്.എൻ.ഡി.പി.യോഗം മുത്തൂർ ശാഖയുടെ സരസ്വതീ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് ശേഷം ഇന്ന് വൈകിട്ട് ആറിന് പൂജവയ്ക്കും. നവരാത്രിയോടനുബന്ധിച്ച് ശാഖയിലെ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ ഭവനങ്ങളിൽ പ്രത്യേക പ്രാർത്ഥന നടന്നുവരികയാണ്. അഞ്ചിന് രാവിലെ 7.30ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും.