പത്തനംതിട്ട : മഹാത്മാ ഗാന്ധി ആറൻമുളയിൽ നിന്ന് ഇലന്തൂരിലേക്ക് സഞ്ചരിച്ച വഴിയിലൂടെ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സേവാഗ്രാമിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തും. ഉച്ചക്ക് ശേഷം 3.30 ന് ആറൻമുളയിൽ ആന്റോ ആന്റണി എം.പി ഉദ് ഘാടനം ചെയ്യും. ഇലന്തൂർ ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചനയോടെ പദയാത്ര സമാപിക്കുമെന്ന് ചെയർമാൻ അനീഷ് വരിക്കണ്ണാമല, ജനറൽ സെക്രട്ടറി സോണി എം. ജോസ് എന്നിവർ അറിയിച്ചു.