തിരുവല്ല: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ അഞ്ച് സി.പി.എം പ്രവർത്തകർ പൊലീസിൽ കീഴടങ്ങി. ചങ്ങനാശേരി കാക്കാൻപറമ്പിൽ വീട്ടിൽ കെ.എസ്. അമൽ (25), കുറ്റപ്പുഴ തീപ്പനിയിൽ മുളംപറമ്പിൽ വീട്ടിൽ വിപിൻ ചാക്കോ (28), നിരണം നടയിൽ താഴ്ചയിൽ വീട്ടിൽ വിവേക് (24), കടപ്ര പേരായിക്കോടത്ത് വീട്ടിൽ റോബിൻ എബ്രഹാം (25), ഗ്രാമപഞ്ചായത്തംഗം വേങ്ങൽ മണൽപറമ്പിൽ റിക്കുമോനി വർഗീസ് (24) എന്നിവരാണ് ഇന്നലെ വൈകിട്ടോടെ തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കട്ടപ്പനയിലെ കോളേജിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ കൊലചെയ്യപ്പെട്ട ധീരജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന പ്രകടനത്തിനിടെയാണ് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തത്.